Latest News

നിറഭേദങ്ങളില്‍ പുത്തന്‍ ആക്ടീവ ഐ


[www.malabarflash.com] ഗീയര്‍രഹിത സ്‌കൂട്ടറായ ‘ആക്ടീവ ഐ’ മൂന്നു പുതിയ നിറങ്ങളില്‍ കൂടി വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ എച്ച്.എം.എസ് ഐ തീരുമാനിച്ചു. പുതുമകളുമായി വിപണിയിലെ പഴ്‌സനെല്‍ കോംപാക്ട് സ്‌കൂട്ടര്‍ വിഭാഗത്തിലിറങ്ങുന്ന ഈ ‘ആക്ടീവ ഐ’ ഇക്കൊല്ലം എച്ച്.എം.എസ് ഐ അവതരിപ്പിക്കുന്ന ഏഴാമത്തെ പുതിയ മോഡലാണ്. ഓട്ടമാറ്റിക് സ്‌കൂട്ടര്‍ വിപണിയില്‍ ആക്ടീവയ്ക്കുള്ള മേധാവിത്തം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണു പുതിയ ആക്ടീവ ഐയുടെ വരവ്. പേള്‍ ട്രാന്‍സ് യെലോ, കാന്‍ഡി ജാസി ബ്ലൂ എന്നിവയ്‌ക്കൊപ്പം ആക്ടീവ ഐയുടെ അടിസ്ഥാന വകഭേദം ഇനി പേള്‍ അമെയ്‌സിങ് വൈറ്റ്, ബ്ലാക്ക് നിറങ്ങളിലുമാണു വില്‍പ്പനയ്ക്കുണ്ടാവുക. ‘2016 ആക്ടീവ ഐ’യ്ക്ക് 50,255 രൂപയാണു മുംബൈ ഷോറൂമിലെ വില. കാഴ്ചയിലെ പുതുമയ്ക്കപ്പുറം സാങ്കേതിക വിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാണു പരിഷ്‌കരിച്ച ‘ആക്ടീവ ഐ’യുടെ വരവ്. സ്‌കൂട്ടറിന് കരുത്തേകുക ഹോണ്ട ഇകോ ടെക്‌നോളജി(എച്ച് ഇ ടി)യുടെ പിന്‍ബലമുള്ള 110 സി സി എന്‍ജിനാവും. 7,500 ആര്‍ പി എമ്മില്‍ പരമാവധി എട്ടു ബി എച്ച് പി കരുത്തും 5,500 ആര്‍ പി എമ്മില്‍ 8.74 എന്‍ എം വരെ കരുത്തുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.