തിരുവനന്തപുരം:[www.malabarflash.com] പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തില്‍ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. നിര്‍ണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവന്‍വയ്പിച്ച ജോമോന്‍പുത്തന്‍പുരക്കേസില്‍ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തില്‍ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താന്‍ അപേക്ഷ നല്‍കുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയില്‍ ജോമോന്‍ ആരോപിക്കുന്നത്. ഈ പരാതി മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ പോലീസ് നടപടിയുണ്ടായതും ജിഷയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതിലുണ്ടായ വീഴ്ചയുമെല്ലാം ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ രക്ഷിക്കാനുണ്ടായ നീക്കമായിരുന്നെന്നും ജോമോന്‍ ആരോപിക്കുന്ന. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് നിയമിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ജോമോന്‍ പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഏതായാലും വരുംദിനങ്ങളില്‍ ജിഷ വധക്കേസില്‍ ഈ ആരോപണം വഴിത്തിരിവാകുമോ എന്ന് കാത്തിരുന്നു കാണണം.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment