നീലേശ്വരം:[www.malabarflash.com] ആറുവര്‍ഷമായി തലച്ചോറിന് ബാധിച്ച ഗുരുതരമായ രോഗം കാരണം ദുരിതമനുഭവിക്കുന്ന യുവാവിനെ സഹായിക്കാന്‍ സംഗീതസായാഹ്നമൊരുക്കുകയാണ് ബിരിക്കുളം ചൈത്രവാഹിനി കലാക്ഷേത്രം പ്രവര്‍ത്തകര്‍. കരിന്തളം കോയിത്തട്ട അമ്പേത്തടിയിലെ കൂലിത്തൊഴിലാളികളായ വിജയന്റേയും പത്മിനിയുടേയും മകന്‍ ബിജേഷാണ് (26) ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയ്ക്കായി ഇതിനകം തന്നെ ലക്ഷങ്ങള്‍ ചെലവായി. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ബിജേഷിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പണിക്കും പോകാന്‍ കഴിയുന്നില്ല. ഇവരുടെ ദുരിതം മനസിലാക്കിയ പതിമൂന്ന് സ്ഥിരം അംഗങ്ങളുള്ള കലാക്ഷേത്രം പ്രവര്‍ത്തകര്‍ സംഗീതസായാഹ്നത്തിലൂടെ സഹായനിധി കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് സംഗീതപരിപാടി അവതരിപ്പിക്കുന്നത്. എട്ടുകലാകാരന്മാരാണ് ടീമിലുള്ളത്. പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ പരിപാടി നടത്തിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കലാക്ഷേത്രം പ്രവര്‍ത്തകര്‍ പറഞ്ഞും. അടുത്ത ദിവസങ്ങളില്‍ ചോയ്യങ്കോട്, നീലേശ്വരം തുടങ്ങിയ ഇടങ്ങളിലും പരിപാടി അവതരിപ്പിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
രോഗം മൂലം പരസഹായമില്ലാതെ എഴുന്നേറ്റു നടക്കാന്‍ കഴിയാത്ത ബിജേഷിന് രണ്ടു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഇതുവരെയായും കൃത്യമായി രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മംഗ്‌ളൂരു കെ.എം.സിയില്‍ ചികിത്സയിലാണ്.
ചികിത്സയ്ക്കായി ഇതിനകം തന്നെ ലക്ഷങ്ങള്‍ ചെലവായി. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ക്ക് ബിജേഷിനെ ശുശ്രൂഷിക്കേണ്ടതിനാല്‍ പണിക്കും പോകാന്‍ കഴിയുന്നില്ല. ഇവരുടെ ദുരിതം മനസിലാക്കിയ പതിമൂന്ന് സ്ഥിരം അംഗങ്ങളുള്ള കലാക്ഷേത്രം പ്രവര്‍ത്തകര്‍ സംഗീതസായാഹ്നത്തിലൂടെ സഹായനിധി കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു.
പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചാണ് സംഗീതപരിപാടി അവതരിപ്പിക്കുന്നത്. എട്ടുകലാകാരന്മാരാണ് ടീമിലുള്ളത്. പരപ്പ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ പരിപാടി നടത്തിയപ്പോള്‍ നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് കലാക്ഷേത്രം പ്രവര്‍ത്തകര്‍ പറഞ്ഞും. അടുത്ത ദിവസങ്ങളില്‍ ചോയ്യങ്കോട്, നീലേശ്വരം തുടങ്ങിയ ഇടങ്ങളിലും പരിപാടി അവതരിപ്പിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment