ഹൈദരാബാദ്: [www.malabarflash.com] ഹൈദരാബാദ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ദാരുണമായി മരിച്ചു. ബുധനാഴ്ച രാവിലെ എട്ടരക്ക് നിസാമാബാദ് -ഹൈദരാബാദ് ദേശീയ പാതയിലാണ് അപകടമുണ്ടായത്. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാര്‍ രണ്ട് ലോറികള്‍ക്കിടയില്‍ പെട്ട് ചതഞ്ഞരയുകയായിരുന്നു. രണ്ട് കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജെസിബി ഉപയോഗിച്ചാണ് വാഹനത്തിന്റെ അവശിഷ്ടവും മൃതദേഹങ്ങളും പുറത്തെടുത്തത്. കാമാറെഢി ബൈപാസ് റോഡിലുണ്ടായ അപകടം സിസിടിവിയില്‍ പതിയുകയായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment