Latest News

സത്യപ്രതിജ്ഞക്ക് മുമ്പെ ജനനായകന് മണല്‍ ശില്‍പ്പത്തില്‍ ആദരം

കണ്ണൂര്‍:[www.malabarflash.com] പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ മണല്‍ ശില്‍പ്പമൊരുക്കി കലാകാരന്‍റെ ആദരം. പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായിയാണ് ബുധനാഴ്ച കാലത്ത് പയ്യാമ്പലം കടപ്പുറത്ത് മണല്‍ ശില്‍പ്പം ഒരുക്കിയത്.


രാവിലെ 6 മണിക്ക് ആരംഭിച്ച ശില്‍പ്പ നിര്‍മ്മാണം ഉച്ചയോടെ പൂര്‍ത്തിയായി. കടല്‍ മണല്‍ ഉപയോഗിച്ച് പിണറായിയുടെ കൂറ്റന്‍ ശില്‍പ്പമാണ് കാനായി ഒരുക്കിയത്.


നേരത്തെ സാമൂഹിക വിഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ണി കാനായി നിരവധി ശില്‍പ്പങ്ങള്‍ ഒരുക്കി ശ്രദ്ധേയനായിരുന്നു.





Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.