മേല്‍പറമ്പ്:[www.malabarflash.com] തിരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ ഉദുമയിലെ മുക്കുന്നോത്ത് ലീഗ് ഓഫീസ്, പള്ളിക്കരയിലെ പെരിയ റോഡിലുള്ള രണ്ട് ക്ലബ്ബുകള്‍ എന്നിവ അക്രമിച്ചത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ സി.പി.എം ആരംഭിച്ചതിനുളള സൂചനയാണെന്ന് മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ജലീല്‍ കോയ, ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലട്ര മഹിന്‍ ഹാജി എന്നിവര്‍ അരോപിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പെരിയ റോഡിലുള്ള ക്ലബ്ബിന് നേരേ പേലീസ് നോക്കി നില്‍ക്കേയാണ് അക്രമണം നടത്തിയത്. എന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. അക്രമം നടത്തുന്നവരുടെ ഫോട്ടോ പോലീസ് പകര്‍ത്തിയിട്ടുള്ളതിനാല്‍ നേര്‍വഴിയില്‍ അന്വേഷണം നടത്തിയാല്‍ പ്രതികളെ പിടികൂടാനാകുമെന്ന് നേതാക്കല്‍ പ്രത്യാശ പ്രകടപ്പിച്ചു.
ആക്രമം നടന്ന സ്ഥലങ്ങള്‍ കല്ലട്ര മാഹിന്‍ ഹാജി, എം എസ്.മുഹമ്മദ് കുഞ്ഞി.ജലീല്‍ കോയ, കെ.ബി.എം.ഷെരീഫ്, എം.എച്ച്.മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹമീദ് മാങ്ങാട് എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment