Latest News

മുസ്ലിം ലീഗിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ വീടിന് നേരെ പടക്കമേറ്; എസ് വൈ എസ് പ്രവര്‍ത്തകന്‍ മരിച്ചു

തിരൂര്‍[www.malabarflash.com]: മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കമേറില്‍ എസ് വൈ എസ് പ്രവര്‍ത്തകന്‍ മരിച്ചു. വളവന്നൂര്‍ സര്‍ക്കിളിലെ ചെറവണ്ണൂര്‍ പി കെ പാറ യൂണിറ്റ് എസ് വൈ എസ് പ്രസിഡന്റ് വരമ്പനാല അമ്പലത്തിങ്ങല്‍ ഹംസക്കുട്ടി എന്ന കുഞ്ഞാപ്പ (48) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.
തിരൂര്‍ മണ്ഡലത്തില്‍ വിജയിച്ചതിന്റെ ആഹ്‌ളാദപ്രകടനത്തിനിടെ ലീഗുകാര്‍ ഹംസക്കുട്ടിയുടെ വീട് ആക്രമിക്കുകയും പുറത്തുവന്ന ഹംസക്കുട്ടിക്ക് നേരെ പടക്കം എറിയുകയുമായിരുന്നു. കുഴഞ്ഞുവീണ ഹംസക്കുട്ടിയെ കോട്ട്ക്കല്‍ എച്ച്എംഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ മരണം സംഭവിച്ചു.

വ്യാഴാഴ്ചയും ഹംസക്കുട്ടിയുടെ വീടിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.  

മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.