Latest News

മാവുങ്കാലില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയില്‍

മാവുങ്കാല്‍:[www.malabarflash.com] വീട്ടമ്മയെ മകള്‍ താമസിക്കുന്ന വീട്ടു പറമ്പില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക പാടിക്കൊച്ചി സ്വദേശിനി ലക്ഷ്മിയെ (50)യാണ് നെല്ലിത്തറ കുന്നിന്‍ചെരുവില്‍ മകളും ഭര്‍ത്താവും താമസിക്കുന്ന വാടക വീടിന്റെ പറമ്പില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മാസത്തോളമായി ലക്ഷ്മിയും ഭര്‍ത്താവ് കരിവേടകം കുളം സ്വദേശി ഗംഗാധരനും മകള്‍ ഗായത്രിക്കൊപ്പമാണ് താമസം. ഗായത്രിയുടെ ഭര്‍ത്താവ് അജിത്ത് എന്ന അജു ജോലി കഴിഞ്ഞ് രാത്രി വൈകിയാണ് വീട്ടിലെത്താറുള്ളത്. അതിനാല്‍ മകളുടെ സംരക്ഷണത്തിനാണ് കരിവേടകത്ത് നിന്ന് അച്ഛനും അമ്മയും വന്ന് കൂടെ താമസിക്കുന്നത്. 

വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്ന് കരുതുന്നു. മകള്‍ ഗായത്രി സംഭവ സമയം വീട്ടിലുണ്ടായിരുന്നു. എന്നാല്‍ കൊലപാതകം നടന്ന സംഭവം ശ്രദ്ധയില്‍പെടുന്നത് ഇന്നുച്ചയോടെയാണ്. വീട്ടുപറമ്പിലായതുകൊണ്ട് സംഭവം ആരുടെയും ശ്രദ്ധയില്‍പെടാതെ പോയി. ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാധരന്‍ നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിട്ടുണ്ട്. ഗംഗാധരനും ലക്ഷ്മിയും സ്ഥിരമായി കലഹിക്കുകയും ബഹളം വെക്കാറുണ്ടെന്നും പറയപ്പെടുന്നു. 

ഗംഗാധരന്‍ അപ്രത്യക്ഷനായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം അയാളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉച്ചയ്ക്ക്‌ 2.30 മണിയോടെയാണ് ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബു, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭരതന്‍, അമ്പലത്തറ എസ്‌ഐ രാജഗോപാലന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ഗായത്രിക്ക് പുറമേ ഓട്ടോ ഡ്രൈവര്‍മാരായ യോഗേഷ്, മഹേഷ് എന്നിവരും മക്കളാണ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.