Latest News

അമ്മ മരിച്ചതറിഞ്ഞിട്ടും കര്‍ത്തവ്യനിരതനായി കലക്‌ടര്‍

തിരുവനന്തപുരം:[www.malabarflash.com] അമ്മ മരിച്ചതറിഞ്ഞിട്ടും കര്‍ത്തവ്യം മറക്കാതെ തിരുവനന്തപുരം ജില്ലാ കലക്‌ടര്‍ ബിജു പ്രഭാകര്‍. മന്ത്രിയായിരുന്ന തച്ചടി പ്രഭാകരന്റെ ഭാര്യയും പല്ലന മഹാകവി കുമാരനാശാന്‍ ഹൈസ്‌കൂള്‍ പ്രധാനാധ്യാപികയുമായിരുന്ന സരോജിനി അമ്മ (73) വ്യാഴാഴ്ചയാണ്‌ മരിച്ചത്‌.

അമ്മ മരിച്ച വിവരം ഒപ്പമുള്ളവരെപ്പോലും അറിയിക്കാതെയാണു ബിജു പ്രഭാകര്‍ ജോലി തുടര്‍ന്നത്‌. വോട്ടെണ്ണല്‍ ദിനമായ വ്യാഴാഴ്ച ജില്ലാ കലക്‌ടര്‍ എന്ന നിലയിലും മുഖ്യവരണാധികാരി എന്ന നിലയിലും തിരക്കേറിയ ദിനമായിരുന്നു അദ്ദേഹത്തിന്‌. വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ്‌ കോളജില്‍ ചുമതലക്കാരനായി ബിജു പ്രഭാകര്‍ നിറഞ്ഞുനിന്നു. 

സരോജിനി അമ്മയുടെ സംസ്‌കാരം വെളളിയാഴ്ച ഉച്ചയ്ക്ക്‌കായംകുളം കരീലക്കുളങ്ങരയിലെ വസതിയില്‍ നടക്കും. ജില്ലയിലെ തിരക്ക്‌ അടങ്ങിയ ശേഷമാണു ബിജു പ്രഭാകര്‍ കായംകുളത്തേക്കു തിരിച്ചത്‌.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.