Latest News

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം:[www.malabarflash.com] പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. വി.എസ്.അച്യുതാനന്ദനെ കേന്ദ്രനേതൃത്വം ഇക്കാര്യം അറിയിച്ചു. വിഎസ് എതിര്‍പ്പൊന്നും അറിയിക്കാതെ എകെജി സെന്ററില്‍ നിന്നു മടങ്ങി. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രനേതൃത്വം വിഎസിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തി തീരുമാനം അറിയിക്കുകയായിരുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വത്തിനും ഇതിനോട് അനുഭാവപൂര്‍ണമായ നിലപാടാണുണ്ടായിരുന്നത്. ഇതാണ് പിണറായിയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, എസ്.രാമചന്ദ്രന്‍ പിള്ള, പ്രകാശ് കാരാട്ട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.