Latest News

മൂന്നുമാസം പ്രായമായ കുഞ്ഞിനെ രോഗബാധയാരോപിച്ചു മുത്തശ്ശി കൊലപ്പെടുത്തി

പുനെ:[www.malabarflash.com]മൂന്നു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനേ മുത്തശ്ശി കൊന്നു. മാറാരോഗമെന്നാരോപിച്ച്‌ ട്രമ്മിലെ വെള്ളത്തില്‍ മുക്കിയായിരുന്നു കൊലപാതകം നടത്തിയത്‌. കുട്ടിയുടെ അമ്മയും അച്‌ഛനും സ്‌ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. പുനെ ഉന്ദ്രി മേഖലയിലെ സുശീല താരു എന്ന സ്‌ത്രീയാണു കൊലനടത്തിയത്‌.

ഇവര്‍ കുറ്റം ഏറ്റെടുത്തിട്ടുണ്ട്‌. പെണ്‍കുഞ്ഞായതിനാലാണു കൊലപാതകം നടത്തിയതെന്നു പറയുന്നു. കുട്ടിക്കു രോഗബാധയുണ്ടന്നു പറഞ്ഞായിരുന്നു കൊലപാതകം. എന്നാല്‍ ഇവരുടെ മുത്തമകള്‍ ഗര്‍ഭം ധരിച്ചത്‌ പെണ്‍കുഞ്ഞിനെയാണെന്ന്‌ അറിഞ്ഞ്‌ ഇവര്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.