കോട്ടയം:[www.malabarflash.com] ദുര്‍മരണമുണ്ടാകുമെന്നു ഭയപ്പെടുത്തി പരിഹാരത്തിന് മന്ത്രവാദം നടത്തി ലക്ഷങ്ങള്‍ തട്ടിയ വിരുതനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റു ചെയ്തു. വാഴൂര്‍ സ്വദേശികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ചേന്നങ്കരി കുളുത്താടിയില്‍ ഷാജി (45)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇയാള്‍ സമാന തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കപ്പെടുന്നു. വാഴൂര്‍ സ്വദേശികളായ അജേഷ്, രഘുനാഥന്‍ എന്നിവരില്‍നിന്ന് രണ്ടര ലക്ഷം രൂപ മന്ത്രവാദത്തിന്റെ പേരില്‍ തട്ടിയെടുത്തുവെന്നാണു പരാതി.
സമീപത്തെ ഒരു ക്ഷേത്രത്തില്‍ ശാന്തിയായി എത്തിയ ഇയാള്‍ ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നാണ് പേര് പറഞ്ഞത്. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇയാള്‍ നമ്പൂതിരിയല്ലെന്നു വ്യക്തമായി. താമസിക്കുന്ന ഭൂമി മുന്‍പ് ബ്രാഹ്മണ കുടുംബത്തിന്റേതായിരുന്നുവെന്നും നിധിശേഖരമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പിനുള്ള കളമൊരുക്കുന്നത്. നിധി കുഴിച്ചെടുത്ത് മാറ്റിയില്ലെങ്കില്‍ ദുര്‍മരണം സംഭവിക്കുമെന്നു പറഞ്ഞതോടെ വീട്ടുകാര്‍ പേടിച്ച് മന്ത്രവാദത്തിന് സമ്മതിക്കുകയായിരുന്നു.
2015 ജനുവരിയിലെ ഒരു രാത്രിയിലാണ് മന്ത്രവാദം നടത്തിയത്. പൂജയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരിലാണു തുക വാങ്ങിയത്. അജേഷിന്റെ പക്കല്‍നിന്ന് ഒരു ലക്ഷവും രഘുനാഥന്റെ പക്കല്‍നിന്ന് ഒന്നര ലക്ഷവും വാങ്ങി.
പൂജയ്ക്കുശേഷം ഭൂമി കുഴിച്ച് ഒരു ഉരുളി കണ്ടെടുത്തു. ഇത് സ്വര്‍ണ ഉരുളിയാണെന്നും വില്പനയ്ക്കായി ആളെ എത്തിക്കാമെന്നും പറഞ്ഞ് പട്ടില്‍ പൊതിഞ്ഞ് അലമാരയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ച് മുങ്ങുകയായിരുന്നു. ഒരു മാസം കഴിയാതെ പൊതി അഴിക്കരുതെന്നും ആരോടും ഇക്കാര്യം പറയരുതെന്നും പ്രത്യേകം നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇയാളെ കണ്ടിട്ടേയില്ല. മാസങ്ങള്‍ കഴിഞ്ഞപ്പോഴാണു തട്ടിപ്പ് ബോധ്യപ്പെട്ടത്.
ചെമ്പില്‍ നിര്‍മിച്ച ഉരുളിയാണ് സ്വര്‍ണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചതെന്നും വ്യക്തമായതോടെ ഭൂമിയിലെ ബാധയുടെ കാര്യവും തട്ടിപ്പാണെന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മണിമലയ്ക്കടുത്ത് ഒരു ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തു വരുന്നതിനിടെയാണു പോലീസ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ സമാനമായ കേസുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment