പൂനെ[www.malabarflash.com]: കുട്ടിയുടുപ്പ് ധരിച്ച് ആണ്‍സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്ത ഇരുപത്തിരണ്ടുകാരിയെ ഒരുസംഘം യുവാക്കള്‍ മര്‍ദിച്ചു.കുട്ടിയുടുപ്പും ധരിച്ച് ആണ്‍സുഹൃത്തുകള്‍ക്കൊപ്പം കറങ്ങാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ച ഒരു സംഘം യുവതിയെ കാറില്‍നിന്നു പുറത്തേക്ക് വലിച്ചിഴച്ച ശേഷം മര്‍ദിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.മേയ് ഒന്നിന് പുലര്‍ച്ചെ അഞ്ചരയോടെ ഒരു സുഹൃത്തിന്റെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വരികയായിരുന്നു യുവതി.
ഇവര്‍ക്കൊപ്പം ആണ്‍ സുഹൃത്തുക്കളുമുണ്ടായിരുന്നു. ഇവരുടെ കാര്‍ ലുല്ലനഗറിലെ പ്രധാന സിഗ്‌നലില്‍ എത്തിയപ്പോള്‍ മറ്റൊരു കാര്‍ അവര്‍ക്കു നേരെ വന്നു. യുവാക്കള്‍ക്കൊപ്പം ഒരു യുവതി ഇരിക്കുന്നത് കണ്ടിട്ടായിരുന്നു ഇവര്‍ കാറിന് സമീപത്തേക്ക് എത്തിയത്.
തുടര്‍ന്ന് യുവതി ഇരിക്കുന്ന ഭാഗത്തേയ്ക്ക് എത്തിനോക്കിയ യുവാക്കള്‍ മോശമായി സംസാരിക്കുകയും പെണ്‍കുട്ടിയെ കാറില്‍ നിന്നും വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയുമായിരുന്നു. പൂനെയില്‍ ഇത് അനുവദിക്കില്ലെന്നും മര്‍ദിക്കുന്നതിനിടെ യുവാക്കള്‍ പറഞ്ഞിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
ആണ്‍സുഹൃത്തുകള്‍ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ മാനഭംഗത്തിനു ഇരയാകുമായിരുന്നെന്നും യുവതി പറഞ്ഞു. സംഭവശേഷം 100 നമ്പറില്‍ വിളിച്ച് പോലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതേതുടര്‍ന്ന് ഞായറാഴ്ച നേരിട്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment