Latest News

എട്ട് മണിക്കൂര്‍ ജോലി; പഠനം 2 മണിക്കൂര്‍; 16കാരിക്ക് പത്താം ക്ലാസില്‍ ഉജ്ജ്വല വിജയം


റാഞ്ചി: [www.malabarflash.com] മീര ഖോയ എന്ന പതിനാറുകാരി മറ്റുള്ള വിദ്യാര്‍ത്ഥിനികളേ പോലെയായിരുന്നില്ല. ജീവിതം സ്വന്തം കാലില്‍ കരുപിടിപ്പിക്കാന്‍ തുടങ്ങിയത് ഒമ്പതാം വയസ്സിലാണ്. ഇഷ്ടിക കളങ്ങളിലും മറ്റും ചുമടെടുത്ത് കുടുംബം പുലര്‍ത്തുന്ന മീര പത്താം ക്ലാസ്സില്‍ ഉജ്വല വിജയമാണ് കരസ്ഥമാക്കിയത്.

ജാര്‍ഖണ്ഡില്‍ നയത്തോളി ഗ്രാമം ഒന്നടങ്കം മീരയുടെ വിജയത്തില്‍ അഭിമാനിക്കുകയാണ്. പത്താം ക്ലാസില്‍ 54 ശതമാനമാണ് മീര സ്വന്തമാക്കിയത്. കെട്ടിട നിര്‍മാണ മേഖലയിലാണ് മീരയുടെ ജോലി. ഒമ്പതാം വയസ്സിലാണ് മീര ചുമടെടുക്കാന്‍ തുടങ്ങിയത്. എട്ട് മണിക്കൂറും ജോലിസ്ഥലത്തായിരിക്കും. ചുമടെടുത്തും കൈപ്പണികള്‍ ചെയ്തും വീട്ടിലെത്തുന്ന മീരയ്ക്ക് വീട്ടിലെ പണികളെല്ലാം ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പഠനത്തിന് അവശേഷിക്കുന്നത് രണ്ട് മണിക്കൂറാണ്. ആ രണ്ട് മണിക്കൂര്‍ നല്ലതുപോലെ ഫലപ്രദമാക്കാന്‍ മീര കഠിനപ്രയത്‌നം നടത്തി. പ്രയത്‌നങ്ങള്‍ക്ക് ഫലം ഉണ്ടാകുകയും ചെയ്തു.

മീരയുടെ പിതാവ് 12 വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു. പിന്നെ മൂന്ന് മക്കളുള്ള കുടുംബത്തെ പുലര്‍ത്താന്‍ അമ്മയുടെ ജോലി മാത്രം കൊണ്ട് മതിയാകില്ലെന്ന് അറിഞ്ഞ മീര സ്വയം ജോലി ചെയ്യാനായി തുടങ്ങുകയായിരുന്നു. നാല് ദിവസം സ്‌കൂളില്‍ പോകും, മൂന്ന് ദിവസം ജോലി ചെയ്യും. ദിവസം 200 രൂപ സമ്പാദിക്കും. ഇത് പഠനത്തിനും മറ്റ് കുടുംബാവശ്യത്തിനുമായി ചെലവഴിക്കും.

മീരയുടെ പ്രയത്‌നങ്ങള്‍ക്ക് കുടുംബവും, സുഹൃത്തുക്കളും, അധ്യാപകരും നല്ല പിന്തുണയാണ് നല്‍കിയത്. മീരയുടെ വിജയത്തിന് പൊന്‍തിളക്കമാണ്. മീരയുടെ ആഗ്രഹം പോലെ ജീവിതം തിളങ്ങാനായി എല്ലാവരും അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയിലാണ്.

Ranchi: Meera Khoya, 16, has just cleared her Class 10 exams, scoring 54%. Teens her age may be relaxing now, glad to be done with the ordeal of board exams.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.