കുമ്പള: [www.malabarflash.com] ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി വാള് വീശി വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
ആരിക്കാടി കുന്നിലിലെ ബി.കെ മൊയ്തീനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആരിക്കാടിയില്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ജോലിക്കാരനാണ് മൊയ്തീന്‍. ഇന്നലെ രാത്രി 12.30ഓടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി വാള് വീശിയത്. വാള് ഷര്‍ട്ടില്‍ കുടുങ്ങി. അതിനിടെ മൊയ്തീന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment