മംഗലാപുരം:[www.malabarflash.com] മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മംഗലാപുരത്തിന് സമീപം കാണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ അജിത(40) യുടെ മൃതദേഹമാണ് മംഗലാപുരം ബാര്‍ക്കൂരിനും ഉഡുപ്പിക്കും ഇടയില്‍ കണ്ടെത്തിയത്.
റെയില്‍വേ ട്രാക്കിന് സമീപം 30 അടി താഴ്ചയിലുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലയിരുന്നു മൃതദേഹം.തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു.
പ്രദേശവാസിയായ ഒരാളാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ട വിവരം റെയില്‍വേ പോലീസിനെ അറിയിച്ചത്. അജിതയുടെ ഭര്‍ത്താവും സഹോദരനുമടക്കമുള്ള ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചിട്ടുണ്ട്.
താനെയിലെ ബദലാപ്പുര്‍ ഈസ്റ്റില്‍ താമസിക്കുകയായിരുന്ന അജിത ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മെയ് എട്ടിനാണ് മുംബൈയിലെ കല്യാണില്‍ നിന്നും മംഗള എക്സ്പ്രസ്സില്‍ ഷൊര്‍ണ്ണൂരിലേക്ക് തിരിച്ചത്.
രാത്രി മഡ്ഗാവില്‍ വച്ച് ഭക്ഷണം കഴിച്ചു കിടന്ന അജിതയെ കാണാതായ വിവരം പിറ്റേന്ന് പുലര്‍ച്ചെ പയ്യന്നൂരില്‍ വച്ചാണ് ഭര്‍ത്താവും മകളും അറിഞ്ഞത്. ഇവരുടെ ബാഗും മൊബൈലും അടക്കമുള്ള വസ്തുകള്‍ സീറ്റില്‍ തന്നെയുണ്ടായിരുന്നു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment