പാലക്കാട്:[www.malabarflash.com] തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്നതിനിടയിലാണ് വോട്ടര്‍മാര്‍ക്ക് പണം നല്‍കി വെട്ടിലായത്.
പട്ടാമ്പി വിളയൂരിലെ ഒരു വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സിപി മുഹമ്മദ് തുറന്ന വാതിലിനടുത്ത് നിന്ന സ്ത്രീക്ക് ഇടതുകൈ കൊണ്ട് മടിയില്‍ നിന്ന് പണമെടുത്ത് വലതുകൈയിലാക്കി നല്‍കുന്നതായി വീഡിയോയില്‍ വ്യക്തമാകുന്നത്. വോട്ടര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സ്ഥാനാര്‍ത്ഥി തന്നെ വോട്ടര്‍ക്ക് ഭവനസന്ദര്‍ശനത്തിനിടെ പണം നല്‍കിയെന്നാണ് വീഡിയോ തെളിയിക്കുന്നത്.
എന്നാല്‍ യുഡിഎഫ് ഈ സംഭവത്തെ കുറിച്ചു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ പ്രതികരണവും ലഭ്യമായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലുടെ പ്രചരിച്ചത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് എംബി രാജേഷ് എംപി അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment