പുത്തിഗെ:[www.malabarflash.com] അശ്ലീല പ്രവണതകള്‍ വര്‍ധിച്ച് വരുന്ന സാമൂഹ്യ ചുറ്റുപാടില്‍ പ്രവാസികള്‍ പരിസരങ്ങളെക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ധാര്‍മ്മിക ചുറ്റുപാടിലുള്ള കുടുംബാന്തരീക്ഷം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജാഗ്രത്തായ ഇടപെടലുകള്‍ ആവശ്യമാണെന്നും സയ്യിദ് അത്വാഉള്ള തങ്ങള്‍ ഉദ്യാവരം അഭിപ്രായപ്പെട്ടു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പത്താമത് ഉറൂസ് മുബാറകിന്റെ ഭാഗമായി നടന്ന പ്രവാസി സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലാ വേതനം പറ്റുന്ന സമൂഹം വര്‍ദ്ധിച്ച് വരുന്ന സാമൂഹ്യ ചുറ്റുപാടില്‍ രാഷ്ട്രത്തോടും കുടുംബത്തോടും പ്രവാസികള്‍ പുലര്‍ത്തുന്ന പ്രതിബദ്ധത ശ്ലാഘനീയമാണ്. ജീവിത ഉപാധി അന്വേഷിക്കാതെ സമയം കളയാതിരിക്കുക എന്ന പ്രവാചക ആഹ്വാനമാണ് ഇതിലൂടെ പ്രവാസികള്‍ നിര്‍വഹിക്കുന്നത്. ഭാവി തലമുറയുടെ സാമൂഹിക കെട്ടുറപ്പിനും ധാര്‍മ്മിക സുഭദ്രതയക്കും ഇത് അനിവാര്യമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സയ്യിദ് അബൂബക്കര്‍ സിദ്ദീഖ് തങ്ങള്‍ ജിദ്ദ, അബ്ബാസ് സഖാഫി ദുബൈ, അബ്ബാസ് മുസ് ലിയാര്‍ ബഹ്‌റൈന്‍, അബ്ദുസ്സലാം മുസ് ലിയാര്‍ ഷാര്‍ജ, ഹസൈനാര്‍ മൗലവി അബൂദാബി, ടി.പി ്അബൂബക്കര്‍ ഹാജി ഖത്തര്‍, എ.സി അബ്ദുറഹ്മാന്‍ മസ്‌കത്ത്, അബ്ബാസ് സഖാഫി കൊടിയമ്മ, അബൂബക്കര്‍ സഖാഫി ത്വാഇഫ്, അബൂബക്കര്‍ ജിസാന്‍, മൊയ്തു ഹാജി ദമാം, ഇബ്രാഹിം ഹാജി മക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇബ്രാഹിം സഖാഫി കര്‍ന്നൂര്‍ സ്വഗതവും അബ്ദുറഹ്മാന്‍ കട്ട്‌നട്ക്ക നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment