കാസര്‍കോട്:[www.malabarflash.com] താനൂര്‍ എസ്.വൈ.എസ്-എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗിനെതിരെ നടത്തിയ പ്രകടനത്തിന്റെ ബാനര്‍ എഡിററ് ചെയ്ത് മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബി.അബ്ദുല്‍റസാഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണമാക്കി എപി വിഭാഗം സുന്നികളുടെ വോട്ട് അനുകൂലമാക്കാനുളള ശ്രമം എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ തകര്‍ത്തു.
ചൊവ്വാഴ്ച രാവിലെ മുതല്‍ വാട്ട്‌സ്ആപിലും, ഫെയ്‌സ് ബുക്കിലും വ്യാജ ചിത്രം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. പി.ബി. അബ്ദുല്‍ റസാഖിന്റെ ഫോട്ടോ പതിച്ച ബാനറിന്റെ പിന്നില്‍ എപി.വിഭാഗം വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെയും യുവജന സംഘടനയായ എസ്.വൈ.എസിന്റെയും പതാകയുമേന്തി പ്രകടനം നടത്തുന്ന പടമാണ് വ്യാപകമായി പ്രചരിപ്പിച്ചത്. ഇത് കണ്ട് അഹ്‌ളാദിച്ച യു.ഡി.എഫുകാര്‍ക്ക് എട്ടിന്റെ പണിയുമായി എ.പി വിഭാഗം സുന്നികള്‍ ഉച്ചയോടെ രംഗത്തെത്തി.
താനൂരില്‍ മുസ്‌ലിം ലീഗ് ഭീകരവാഴ്ചയ്‌ക്കെതിരെ കഴിഞ്ഞ മാസം നടന്ന പ്രകടനത്തിന്റെ ഒര്‍ജിനല്‍ ഫോട്ടേയും, ബാനര്‍ മാററിയ വ്യാജ ഫോട്ടോയും ഒരുമിച്ച് സോഷ്യര്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതോടെയാണ് സുന്നികളില്‍ ആശയ കുഴപ്പമുണ്ടാക്കി വേട്ട് നേടാനുളള ശ്രമം പാളിയത്.
പി.ബി. അബ്ദുല്‍റസാഖ് എംഎല്‍എയായതിന് ശേഷം കാന്തപുരം വിഭാഗത്തിനെതിരെ പരസ്യമായും രഹസ്യമായും പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് എപി വിഭാഗം സുന്നികള്‍ ഇടതു സ്ഥാനാര്‍ത്തി സി.എച്ച് കുഞ്ഞമ്പുവിന് അനൂകൂലമായ നിലപാടിലാണ് മഞ്ചേശ്വരത്ത്.
ഇതിനെ പ്രതിരോധിക്കാന്‍ എ.പി വിഭാഗം സുന്നികളുടെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം നടത്തുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment