കണ്ണൂര്‍:[www.malabarflash.com] തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഗുഡ്‌മോര്‍ണിങ് അഴീക്കോട് എന്ന പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ എല്ലാദിവസവും പുറത്തിറക്കുന്ന വീഡിയോ കഴിഞ്ഞദിവസം കണ്ടത് ഒരു ലക്ഷത്തിലധികംപേര്‍.
വ്യാഴാഴ്ച അപ് ലോഡ് ചെയ്ത വീഡിയോയാണ് ഒരു ദിവസം തികയും മുന്‍പ് ഇത്രയും ആളുകള്‍ കണ്ടത്. വാട്‌സ് ആപ് തുടങ്ങിയ സോഷ്യല്‍ മീഡിയവഴിയുള്ള പ്രചരണത്തിന്റെ കണക്കൂകൂടി നോക്കൂമ്പോള്‍ ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടതായാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തിലെ ശുദ്ധജല ദൗര്‍ലഭ്യം തുറന്നുകാണിക്കാനായി നികേഷ് കുമാര്‍ അഴീക്കോട് പാലോട്ട് വയലിലെ ഒരു കിണറ്റില്‍ ഇറങ്ങിയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നുപിടിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നികേഷ് കുമാറിനെ പരിഹാസ്യപാത്രമാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചതെങ്കിലും നികേഷിന് പ്രതീക്ഷച്ചപോലെ വീഡിയോ ക്ലിക്കായി.
കിണറ്റിലറങ്ങാതെ ജലദൗര്‍ലഭ്യത്തെക്കുറിച്ച് പറയുകയായിരുന്നെങ്കില്‍ സാധാരണയില്‍ കവിഞ്ഞുള്ള പ്രചരണം വീഡിയോയ്ക്ക് ലഭിക്കുമായിരുന്നില്ലെന്ന് നികേഷിനൊപ്പം പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പറഞ്ഞു.
മണ്ഡലത്തിലെ വികസനത്തിലൂന്നിയാണ് കെ എം ഷാജി ഇതുവരെ പ്രചരണം നടത്തിയിരുന്നത്. എന്നാല്‍, ശുദ്ധജലം പോലും ലഭിക്കാതെ നിരവധി ആളുകള്‍ അഴീക്കോട് മണ്ഡലത്തിലുണ്ടെന്ന് തെളിയിക്കാന്‍ ഒറ്റ വീഡിയോകൊണ്ട് നികേഷിന് സാധിച്ചു. മാത്രമല്ല, നേരത്തെ പുറത്തിറക്കിയ ഗുഡ്‌മോര്‍ണിങ് അഴീക്കോട് വീഡിയോകള്‍ക്കും അപ്രതീക്ഷിതമായ കാഴ്ചക്കാരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് വരും ദിവസങ്ങളും തുടരുമെന്ന് നികേഷിനൊപ്പമുള്ളവര്‍ പറയുന്നു.
നികേഷിനെ പരിഹസിക്കാന്‍ കിട്ടിയ വടിയായാണ് ലീഗ് അണികളും യുഡിഎഫ് പ്രവര്‍ത്തകരും വീഡിയോ ഉപയോഗിച്ചത്. എന്നാല്‍, തങ്ങളറിയാതെ അവര്‍ നികേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി.
വീഡിയോ കെ എം ഷാജിയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമല്ല. ഇത് മണിക്കൂറുകള്‍കൊണ്ട് പ്രചരിക്കാന്‍ തുടങ്ങിയതോടെ വീഡിയോ പ്രചരിപ്പിക്കരുതെന്ന് അണികള്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കേണ്ടതായും വന്നു.
എന്തായാലും, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കിണറ്റിലിറങ്ങിയ കേരളത്തിലെ ആദ്യ സ്ഥാനാര്‍ഥി എന്ന പേര് ഇനിമുതല്‍ നികേഷ് കുമാറിനായിരിക്കും. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍കൊണ്ട് നിറഞ്ഞ ഫേസ്ബുക്കില്‍ ഒറ്റ ദിവസം കൊണ്ട് തന്റെ വീഡിയോ ചര്‍ച്ച ചെയ്യിക്കാന്‍ കഴിഞ്ഞതും നികേഷിന് നേട്ടമായേക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment