Latest News

ആന്ധ്രയില്‍ ഷോപ്പിങ് മാളിന്റെ ചുമര്‍ തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു

വിജയവാഡ:[www.malabarflash.com] ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് മാളിന്റെ ചുമര്‍ തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. ശനിയാഴ്ച അര്‍ധരാത്രി വിജയവാഡയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ ഗുണ്ടൂരിലെ ലക്ഷ്മിപുരത്താണ് അപകടമുണ്ടായത്.

ഭൂനിരപ്പില്‍ നിന്ന് 30 അടി താഴ്ചയിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം എട്ടു പേരെയും പുറത്തെടുത്തു. എന്നാല്‍, ഏഴു തൊഴിലാളികളും മരിച്ചിരുന്നു.

അന്ധ്രാ നിയമസഭാ സ്പീക്കര്‍ കൊഡെല ശിവപ്രസാദ റാവു, എം.എല്‍.എമാരായ അല്‍പാട്ടി രാജേന്ദ്ര പ്രസാദ്, എന്‍. ആനന്ദ് ബാബു, ജില്ലാ കലക്ടര്‍ കാന്തിലാല്‍ ദാന്‍ഡെ എന്നിവര്‍ സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഉപമുഖ്യമന്ത്രി എന്‍. ചിന രാജപ്പയെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ചുമതലപ്പെടുത്തിയിരുന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.