പാലക്കാട്:[www.malabarflash.com] വോട്ടിന് പണം നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. മുഹമ്മദിനെതിരെ പോലീസ് കേസെടുത്തു. പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്.
Keywords: Election 2016, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വോട്ടര്‍ക്ക് പണം നല്‍കിയെന്നാണ് പരാതി. പട്ടാമ്പി എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറാണ് പരാതിക്കാരന്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയിലാണ് പണം നല്‍കിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പട്ടാമ്പി വിളയൂരിലെ ഒരു വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സി.പി. മുഹമ്മദ് പണം നല്‍കിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
എന്നാല്‍ വോട്ടര്‍ക്ക് പണം നല്‍കിയിട്ടില്ലെന്നും ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സി.പി.മുഹമ്മദിന്റെ വിശദീകരണം. ക്യാന്‍സര്‍ രോഗിയുടെ വീടായിരുന്നു അതെന്നും ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു. പണം നല്‍കിയിട്ടില്ലെന്നുമായിരുന്നു സി.പി. മുഹമ്മദിന്റെ വിശദീകരണം.
Keywords: Election 2016, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment