Latest News

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ്പ്

തിരുവനന്തപുരം:[www.malabarflash.com] സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അപ്പപ്പോഴറിയാന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി പി ആര്‍ ഡി മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും.

അന്തിമ ഫലപ്രഖ്യാപനം വരെ കത്യമായി വിവരങ്ങളറിയാനുളള സംവിധാനങ്ങളാണ് ഒരുക്കിയത്. സംസ്ഥാനാടിസ്ഥാനത്തില്‍ ഒരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പി ആര്‍ ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. 

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ് നില, ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട് തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ 10 മിനുട്ടിനിടയിലും റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും കത്യമായി ലഭിക്കും. 

വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് പി ആര്‍ ഡി ലൈവ് പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്. 

ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള സ്മാര്‍ട്ട് ഫോണില്‍ PRD LIVE ഡൗണ്‍ ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുളളത്.





Keywords: Election 2016, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.