Latest News

ഇ അഹമ്മദിനെ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തി

കണ്ണൂര്‍:[www.malabarflash.com] ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്ന ക്രൂര വിനോദം സോഷ്യല്‍ മീഡിയ വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഒന്നിലധികം തവണ മരിച്ച സെലിബ്രിറ്റികളും സിനിമാപ്രവര്‍ത്തകരും നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്.

എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയ കൊലപ്പെടുത്തിയത് മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനുമായ ഇ. അഹമ്മദിനെയാണ്. തിങ്കളാഴ്ച വൈകുന്നേരം വോട്ടെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇ. അഹമ്മദ് മരിച്ചുവെന്ന വാര്ത്ത വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിച്ചത് ദുആ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും വാര്‍ത്തക്കൊപ്പം ഉണ്ടായിരുന്നു.


ഇത് വായിച്ച പലരും ദുആ ചെയ്യുകയും അക്കാര്യം ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ് അഹമ്മദിന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഉറപ്പാക്കി. ഇക്കാര്യം അദ്ദേഹം. വാട്‌സ് ആപ്പിലൂടെ അറിയിക്കുകയും ചെയ്തു. അതിനിടയില്‍ മുസ്ലിം ലീഗ് നേതാവ് മായിന്‍ഹാജി വാര്‍ത്ത വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
താന്‍ അഹമ്മദുമായി ഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും മായിന്‍ഹാജി വ്യക്തമാക്കി. കഴിഞ്ഞ ദിവസം അഹമ്മദ് അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്നുവെങ്കിലും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും വോട്ടെടുപ്പിനെക്കുറിച്ച് ആരാഞ്ഞുവെന്നും മായിന്‍ഹാജി വ്യക്തമാക്കി. 

മലപ്പുറമാണ് വ്യാജപോസ്റ്റിന്റെ ഉറവിടമെന്ന് വ്യക്തമായിട്ടുണ്ട്. വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടു ചെയ്യുന്നതിന്റെ ഒഴുക്ക് കുറക്കാനാണ് വ്യാജ പ്രചരണം നടത്തിയതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.