Latest News

നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ആത്മഹത്യ ചെയ്തു

അഞ്ചല്‍:[www.malabarflash.com] ഏപ്രില്‍ 24ന് ജീവനൊടുക്കിയ നിര്‍മാതാവ് അജയ് കൃഷ്ണന്റെ കാമുകിയും ആത്മഹത്യ ചെയ്തു. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്റേഴ്‌സിന് സമീപം ലക്ഷ്മി സദനത്തില്‍ വിനീത നായര്‍ (28) ആണ് ജീവനൊടുക്കിയത്.

വിനീതയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. വിനീതയുടെ ആത്മഹത്യ കുറിപ്പില്‍ അജയ് കൃഷ്ണനുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയതായി അഞ്ചല്‍ എസ്.ഐ എസ് സതീഷ് കുമാര്‍ പറഞ്ഞു.

അജയ് ഇല്ലാത്ത ലോകത്തില്‍ ഇനി ഞാനും ജീവിക്കുന്നില്ല എന്നാണ് ആത്മഹത്യ കുറിപ്പ്. ബെംഗളുരില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന് പഠിക്കുമ്പോഴാണ് വിനീത അജയുമായി പ്രണയത്തിലായത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വിനീത നാട്ടില്‍ തന്നെ ഉണ്ടായിരുന്നു.

നേരത്തെ അച്ഛന്‍ മരിച്ച വിനീതയ്ക്ക് അമ്മ മാത്രമാണുള്ളത്. വിവാഹിതയായ സഹോദരി കുടുംബ സമേതം വിദേശത്താണ്. വിനീതയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
ആസിഫലി നായകനായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അജയ് കൃഷ്ണന്‍. സാമ്പത്തിക ബാധ്യതമൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.