Latest News

സ്‌കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധന 28ന്

കാസര്‍കോട്:[www.malabarflash.com] പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ പശ്ചാതലത്തില്‍ കാഞ്ഞങ്ങാട് സബ്ബ് ആര്‍.ടി ഓഫീസ് പരിധിയിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളുടെയും പരിശോധന ഈ മാസം 28 ന് രാവിലെ 10 മണിമുതല്‍ ആലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും.

മെയ് മാസം ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ വാഹനങ്ങള്‍ ഒഴികെയുള്ളവ അസ്സല്‍ രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ കെ.ബാലകൃഷ്ണന്‍ അറിയിച്ചു.

പരിശോധനക്ക് വരുന്ന വാഹനങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ടതായ പോലീസ്, ഫയര്‍, മോട്ടോര്‍ വാഹന വകുപ്പ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ നമ്പറുകള്‍ വാഹനത്തിന്റെ പിന്‍ വശത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.

ലൈറ്റ് വാഹനങ്ങള്‍ ചുരുങ്ങിയത് 10 വര്‍ഷം ഡ്രൈവിംഗ് പരിചയവും ഹെവി വാഹനങ്ങള്‍ക്ക് ഹെവി ലൈസന്‍സ് എടുത്ത് 5 വര്‍ഷ പരിചയവും ആവശ്യമാണ്. ഡ്രൈവര്‍മാര്‍ അമിത വേഗത്തിനും മദ്യപാനത്തിനും ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.