കാസർകോട്:[www.malabarflash.com] നിയമസഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കാസർകോടും പരിസര പ്രദേശങ്ങളിലും നടന്ന അനിഷ്ട സംഭവങ്ങളിൽ പോലീസ് ഇരട്ട നീതി നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മെയ് 15ന് രാത്രി നെല്ലിക്കുന്ന് സ്വദേശി അസീസിനേയും കുടുംബത്തേയും രാംദാസ് നഗറിൽ വെച്ച് അക്രമിച്ച സംഭവത്തിലും വോട്ടെണ്ണൽ ദിവസം കൂടലിൽ വെച്ച് നഗരത്തിലെ ഫാൻസി കടയിലെ ജീവനക്കാരൻ അൻസാറിനെയും കൂട്ടുകാരനെയും വധിക്കാൻ ശ്രമിച്ച സംഭവത്തിലും, പാറക്കട്ട സ്വദേശിയായ സിദ്ധീഖിനെ പാറക്കട്ട് ബസ് സ്റ്റോപ്പിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും, ചേരങ്കൈ കടപ്പുറം സ്വദേശി സി.എം.അബ്ദുല്ലയെയും കുടുംബത്തെയും ലൈറ്റ് ഹൗസിന് സമീപം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലും പ്രതികളായ ബി.ജെ.പി - സംഘ്പരിവാർ ക്രിമിനലുകളെ പിടികൂടാൻ തയ്യാറാവാത്ത പോലീസ് വോട്ടെണ്ണൽ ദിവസം ഗവ: കോളേജ് പരിസരത്തുണ്ടായ നിസ്സാര പ്രശ്നത്തിന്റെ പേരിൽ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും കസ്റ്റഡിയിലെടുത്ത് അന്യായമായി പീഡിപ്പിക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയുമാണ്.
വോട്ടെണ്ണൽ ദിവസം താളിപ്പടുപ്പിലും കറന്തക്കാടും ബി.ജെ.പി നടത്തിയ നരനായാട്ടിൽ നിരവധി വാഹനങ്ങൾ തകർക്കുകയും നിരവധി പേരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
നിയമസഭാ തെരെഞ്ഞെടുപ്പിൽ ദയനീയമായി പരജായപ്പെട്ട ബി.ജെ.പി നാടിന്റെ സമാധാനം തകർത്ത് ആക്രമണങ്ങൾ അഴിച്ചുവിടുമ്പോൾ പോലീസ് മൗനം പാലിക്കുകയാണ്. ആക്രമ സംഭവങ്ങളിലെ പ്രതികളെ പിടികൂടുന്നതിന് പകരം നഗരത്തിൽ ബലം പ്രയോഗിച്ച് കടകൾ അടപ്പിച്ചും ജനങ്ങളെ വിരട്ടിയോടിച്ചും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടികുകയാണ്.
രാഷ്ട്രീയ കക്ഷി നേതാക്കൾ നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് പല കേസുകളിലും പോലീസ് പ്രതികളെ നിശ്ചയിക്കുന്നത് ഈ പ്രവണത ഗുരുതരമായ ഭവിഷ്യത്തിന് കാരണമാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി
മുഴൂവൻ ജനങ്ങളുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ചില തൽപ്പര കക്ഷികളുടെ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും നീതി നടപ്പിലാക്കാൻ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ എ.അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എ.എ. ജലീൽ സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന്, മാഹിൻ കേളോട്ട്,അബ്ദുറഹിമാൻ ഹാജി പട്ല, എ.എം കടവത്ത്, അഡ്വ: വി.എം.മുനീർ, ബി.കെ അബ്ദു സമദ്, ടി.എം ഇഖ്ബാൽ, ഹാരിസ് ചൂരി, എസ്.പി സലാഹുദ്ദീൻ. മൊയ്തീൻ കൊല്ലമ്പാടി,അഷ്റഫ് എടനീർ, സഹീർ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗർ, മുത്തലിബ് പാറക്കട്ട് സംബന്ധിച്ചു.

No comments:
Post a Comment