തൃക്കരിപ്പൂര്‍:[www.malabarflash.com] ബിജെപിയുടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാന്‍ കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തെ തല്ലിയൊതുക്കുകയാണ് നേതൃത്വമെന്ന് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ഷാഹിദാ കമാല്‍ കുറ്റപ്പെടുത്തി. വലിയപറമ്പിലെ പടന്നക്കടപ്പുറത്ത് ജിഷയുടെ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തതില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ഉമ്മന്‍ചാണ്ടിയുടെ സുരക്ഷിത കേരളത്തില്‍ രക്ഷ കൊലപാതകികള്‍ക്കാണ്. ജിഷയുടെ കൊലപാതകത്തില്‍ തുടക്കം മുതല്‍ കണ്ടുവരുന്നത് അതാണ്. പ്രതികളെ സംരക്ഷിക്കാന്‍ തീവ്രശ്രമം നടത്തുകയാണ് സര്‍ക്കാര്‍.
മൂന്നര പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനായി ജീവിതം സമര്‍പ്പിച്ചത് വൃഥാവിലായി. ബിജെപിയുടെ വളര്‍ച്ചയ്ക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ല. ഷാഹിദ പറഞ്ഞു.
സിപിഎം ലോക്കല്‍ സെക്രട്ടറി സി.നാരായണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.സി.സുബൈദ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഗോവിന്ദന്‍, സി.വി.കണ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ശ്യാമള, പി.പി.പ്രസന്നകുമാരി, ഏരിയാ സെക്രട്ടറി കെ.വി.കാര്‍ത്യായനി, വി.വി.ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം പി.സി.സുബൈദ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഗോവിന്ദന്‍, സി.വി.കണ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ശ്യാമള, പി.പി.പ്രസന്നകുമാരി, ഏരിയാ സെക്രട്ടറി കെ.വി.കാര്‍ത്യായനി, വി.വി.ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment