Latest News

പ്ലസ്ടു വിദ്യാർഥിയെ കൊലപ്പെടുത്തിയ ജെ.ഡി.യു നേതാവിന്‍റെ മകൻ അറസ്റ്റിൽ

ഗയ[www.malabarflash.com]: ബീഹാറില്‍ കാര്‍ മറികടന്നതിന് പ്ലസ്ടു വിദ്യാര്‍ഥിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ജനതാദള്‍ യുണൈറ്റഡ് നേതാവിന്റെ മകന്‍ റോക്കി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജെ.ഡി.യു എം.എല്‍.എ മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ പിതാവിന്റെ ഫാക്ടറിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ബോധ്ഗയയില്‍ സുഹൃത്തിനൊപ്പം മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്‌ദേവ എന്ന 19 കാരനെയാണ് തന്റെ ലാന്‍ഡ് റോവര്‍ കറിനെ മറികടന്നതിനെ തുടര്‍ന്ന് റോക്കി വെടിവെച്ചു കൊന്നത്. എന്നാല്‍ തന്റെ കാറിനെ മറികടന്ന സ്വിഫ്റ്റിന്റെ ടയറിനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി കാറിലിരിക്കുകയായിരുന്ന ആദിത്യക്ക് വെടിയേല്‍ക്കുകയായിരുന്നെന്നും റോക്കി പോലീസിനോട് പറഞ്ഞു. കൃത്യത്തിനായി റോക്കി ഉപയോഗിച്ച തോക്കും പോലീസ് കണ്ടെത്തിട്ടിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ക്ക് അനുവദിക്കുന്ന ബിഹാര്‍ പോലീസിലെ സുരക്ഷാ ഉദ്യോഗസ്ഥനും റോക്കിക്കൊപ്പം ഉണ്ടായിരുന്നു. ഇയാളെ സംഭവശേഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദിത്യയെയും സുഹൃത്തിനെയും ഒരു പാഠം പഠിപ്പിക്കുമെന്ന് റോക്കി പറഞ്ഞതായി ഇയാള്‍ പോലീസിനോടു പറഞ്ഞിരുന്നു. അനധികൃതമായി ആയുധം കൈവശം സൂക്ഷിച്ചതിന് ജയിലില്‍ കഴിഞ്ഞയാളാണ് മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദേശ്വരി പ്രസാദ് യാദവ്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.