Latest News

പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ തെരെഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി ഉയരണം- എസ് വൈ എസ് ജില്ലാ പ്രവാസി സംഗമം

കാസര്‍കോട് :[www.malabarflash.com] ഗള്‍ഫ് തൊഴില്‍ മേഖലയില്‍ മലയാളികളടക്കമുള്ള പ്രവാസി സമൂഹം നേരിടുന്ന സമീപകാല പ്രശനങ്ങള്‍ ഗൗപവപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ട് വരാന്‍ നിയമ സഭയിലേക്ക് മത്സരിക്കുന്നവരും രാഷ്ടീയ കക്ഷികളും ശ്രദ്ധിക്കണമെന്ന് കാസര്‍കോട് സുന്നി സെന്ററില്‍ സമാപിച്ച ജില്ല എസ്.വൈ.എസ് പ്രവാസി സംഗമം ആവശ്യപ്പെട്ടു.

ഗള്‍ഫിലെ സ്വദേശി വത്കരണവും എണ്ണവില പ്രതിസന്ധിയും വളരെ ആശങ്കയോടയാണ് മലയാളികള്‍ വീക്ഷിക്കുന്നത്. രാജ്യത്തേക്ക് ഏറ്റവും കൂടുതല്‍ വിദശ നാണ്യം എത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം.കേന്ദ്ര പ്രവാസി വകുപ്പ് പുനസ്ഥാപിക്കുകയും വിമാനക്കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുകയും വേണം.

ഗള്‍ഫ് പ്രവാസികളെ പ്രത്യേക തൊഴില്‍ സമൂഹമായി കണ്ട് പുതിയ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കണം. തിരിച്ചെത്തുന്നവര്‍ക്ക് തൊഴിലവസങ്ങളും ജീവിത മാര്‍ഗവും ഉറപ്പാക്കണം.
ജില്ലാ കമ്മറ്റിക്കു കീഴില്‍ ജി.സി സി രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എസ്.വൈ,എസ്, ഐ.സി.എഫ്, സാന്ത്വനം സമിതികളുടെ പ്രധാന ഭാരവാഹികളാണ് പ്രവാസി സംഗമത്തില്‍ സംബന്ധിച്ചത്. എസ്.വൈ.എസ് ദുബൈ, അബുദാബി, ഖത്തര്‍, ഒമാന്‍, സൗദിയിലെ വിവിധ കമ്മറ്റി ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.എം. എ ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഖത്തര്‍ പ്രസിഡന്റ് അബ്ദുസ്സത്താര്‍ ഹാജി ചെമ്പരിക്ക, എം.ബി അശ്‌റഫ് ഗുഡ്ഡഗേരി, അബൂബക്കര്‍ സഖാഫി പുത്തിഗെ, അശ്രഫ് മഞ്ചേശ്വരം, അബ്ദു റഹ്മാന്‍ ഹാജി മച്ചമ്പാടി, സക്കീര്‍ കട്ടത്തട്ക്ക, ഫൈസല്‍ നെല്ലിക്കട്ട തുടങ്ങിയവര്‍ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.

ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ സ്വാഗതവും അശ്രഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.