Latest News

വര്‍ണാഭമായ കാഞ്ഞങ്ങാടിന് ന്യു ജനറേഷന്റെ ''കൈ''

കാഞ്ഞങ്ങാട്:[www.malabarflash.com] ന്യു ജനറേഷന്റെ മനസ് വികസന സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകുന്ന ഐക്യജനാധിപത്യ മുന്നണിയോടൊപമാണെന്ന് കൊണ്ട് പുതു വോട്ടര്‍മാര്‍ വര്‍ണാഭമായ കൈ പതിപ്പിച്ച് പരിപാടി ശ്രദ്ധേയമായി. എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടി ഹരിത വര്‍ണ്ണം പതിച്ച മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിത്യസ്തമായ അനുഭൂതിയാണ് ഈ പരിപാടിയിലൂടെ ലഭിച്ചതെന്ന് ധന്യ സുരേഷ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. 

നിയോജക മണ്ഡലം തിര ഞ്ഞെടുപ്പ് കമ്മിറ്റി യു.ഡി.എഫ് ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, പി.വി സുരേഷ്, എം.പി ജാഫര്‍, സ്വാദിഖുല്‍ അമീന്‍, അബ്ദുള്ള ആറങ്ങാടി, ഹക്കീം മീനാപ്പീസ്, ഹാരിസ് ബാവനഗര്‍, റംഷീദ് തോയമ്മല്‍, നസീം മാണിക്കോത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഷഹബാസ് ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി റംഷീദ് നമ്പ്യാര്‍ കൊച്ചി സ്വാഗതവും സിയാദ് പരപ്പ നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.