Latest News

ഏഷ്യാനെറ്റ് എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകന്‍ ട്രെയിനിടിച്ച് മരിച്ച നിലയില്‍

കഴക്കൂട്ടം:[www.malabarflash.com] ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ അനീഷ് ചന്ദ്രനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. എഫ്‌ഐആര്‍ എന്ന പരിപാടിയുടെ അവതാരകനായിരുന്നു അനീഷ്.

കഴക്കൂട്ടം റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും കഴക്കൂട്ടം പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൊല്ലം പടിഞ്ഞാറേക്കല്ലട കോയിക്കല്‍ ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍ ചന്ദ്രശേഖര പിള്ളയുടേയും പി വിജയമ്മയുടേയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.