Latest News

ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക 23ന് പ്രസിദ്ധീകരിക്കും

കാസര്‍കോട്:[www.malabarflash.com] ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഉദുമ ഡിവിഷനില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക 23ന് പ്രസിദ്ധീകരിക്കും.

അവകാശവാദമോ ആക്ഷേപമോ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ ഏഴ് ആണ്. അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 18ന് പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ ആര്‍.പി മഹാദേവകുമാറിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇതുസംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.

കുറ്റമറ്റരീതിയില്‍ അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. 2016 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവരെ മാത്രമായിരിക്കും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 

യോഗത്തില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എം.എസ് നാരായണന്‍ നമ്പൂതിരി, പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ബി. വിജയഭാനു, ഉദുമ പഞ്ചായത്ത് അസി. സെക്രട്ടറി എം. സുരേന്ദ്രന്‍, ചെമ്മനാട് പഞ്ചായത്തിലെ കെ. ലക്ഷ്മണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എം. മധുസൂദനന്‍, കലക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് രാജന്‍ സംബന്ധിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.