Latest News

സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവരാണ് ബിജെപിയെ എതിര്‍ക്കാന്‍ വരുന്നത്: വത്സന്‍ തില്ലങ്കേരി

പുല്ലൂര്‍:[www.malabarflash.com] ബിജെപിയെ തുടരെ കുറ്റപ്പെടുത്തുന്ന ഇരുമുന്നണികളും ജനങ്ങളുടെ കണ്ണുകെട്ടുവാനാണ് ശ്രമിക്കുന്നതെന്നും, സ്വന്തം ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തവരാണ് ബിജെപിയെ എതിര്‍ക്കാന്‍ വരുന്നതെന്നും ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു.

പുല്ലൂരില്‍ നടന്ന എന്‍ഡിഎ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. പ്രകാശ് കാരാട്ടും, സീതാറാംയെച്ചൂരിയും ഇത്രയും കാലം ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. 

സ്ത്രീ പീഡനക്കാരും അഴിമതിക്കാരും നിയമസഭയില്‍ വന്നാല്‍ പ്രശ്‌നമില്ലെന്ന് പറയുന്ന ആന്റണിയുടെ അനുവാദമില്ലാതെ ബിജെപി ഇത്തവണ നിയമസഭയില്‍ ഉണ്ടാകും. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന എന്‍ഡിഎ ഇത്തവണ കേരളത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ.ശ്രീകാന്ത്, പുല്ലൂര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. പി.രതീഷ് സ്വാഗതവും കാര്‍ത്ത്യായനി നന്ദിയും പറഞ്ഞു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.