കാഞ്ഞങ്ങാട്:[www.malabarflash.com] മുന്‍ വിരോധത്തെ തുടര്‍ന്ന് വിവാഹ നിശ്ചയം നടക്കുന്ന വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവ് അഞ്ച് വര്‍ഷത്തിന് ശേഷം പോലീസ് പിടിയിലായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കല്ലൂരാവിയിലെ കെ ശശി(29)യെയാണ് ഹൊസ്ദുര്‍ഗ് പോലീസ് പിടികൂടിയത്. യുവാവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതി റിമാന്റ് ചെയ്തു.
2011 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസി തങ്കമണിയുടെ മകള്‍ ലജിതയുടെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നതിനിടയില്‍ ആ വീട്ടില്‍ അതിക്രമിച്ചു കയറിയ ശശി തങ്കമണിയെ അസഭ്യം പറയുകയും പരസ്യമായി പ്ലാസ്റ്റിക് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുയും ചെയ്തുവെന്നാണ് കേസ്.
ഈ കേസില്‍ അഞ്ച് വര്‍ഷമായിട്ടും ശശിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് ശശി പോലീസിന്റെ പിടിയിലായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment