[www.malabarflash.com] സാധാരണ ഒരു നവജാതശിശുവിന്റെ ഭാരം രണ്ട് രണ്ടര ഒരു മൂന്നര കിലോ വരെയൊക്കെ ആവാം അല്ലേ..... കൂടി വന്നാൽ ഒരു നാല് കിലോ... ഏഴ് കിലോ ഭാരമുള്ള ഒരു നവജാതശിശുവിനെ ഒന്നു സങ്കൽപ്പിപ്പ് നോക്കിക്കേ....സംഗതി സത്യമാണ്. കർണാടകയിൽ നിന്നുള്ള നന്ദിനിയെന്ന യുവതിയാണ് ഈ അത്ഭുത ശിശുവിന് ജൻമം നൾകിയത്. സാധാരണ ഒരു ശിശുവിന്റെ ഇരട്ടി ഭാരമാണ് ഈ കുഞ്ഞിന്.
ഇന്ത്യയിലെയല്ല, ലോകത്തിലെ തന്നെ ഏറ്റവും ഭാരം കൂടിയ പെൺകുഞ്ഞാണ് ഇതെന്നാണ് ഹെൽത്ത് ഓഫീസറായ ഡോ. വെങ്കിടേശ് രാജു പറയുന്നത്. തന്റെ ഇരുപത്തിയഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും ഭാരം കൂടിയ നവജാതശിശുവിനെ കണ്ടിട്ടില്ലെന്നും അദ്ധേഹം പറയുന്നു. ദക്ഷിണ കർണാടകയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് അമ്മയേയും ആശുപത്രി ജീവനക്കാരേയും ഞെട്ടിച്ചുകൊണ്ട് ഈ കുഞ്ഞ് ജനിച്ചത്.
നന്ദിക്ക് 94 കിലോ ഭാരവും 5 അടി 9 ഇഞ്ച് പൊക്കവുമായിരുന്നങ്കിലും കുഞ്ഞിന് ഇത്രയും ഭാരമുണ്ടാകുമെന്ന് അവർക്കറിയില്ലായിരുന്നു. കുഞ്ഞ് നവജാതശിശുക്കളുടെ ഐ സി യു വിലാണിപ്പോൾ. അരമണിക്കൂർ മാത്രമെടുത്ത സിസേറിയനിലൂടെയാണ് ഡോ. പൂർണിമ മനു കുഞ്ഞിനെ പുറത്തെടുത്തത്. ഭാരം കൂടുതലാണെങ്കിലും കുഞ്ഞിന് പ്രമേഹമോ തൈറോയ്ഡോ, ശ്വസിക്കാനുള്ള ബുദ്ധിമുട്ടോ ഒന്നും തന്നെയില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment