മുംബൈ: [www.malabarflash.com] വാക്കേറ്റത്തെ തുടർന്ന് യുവാവ് പെൺകുട്ടിയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടു. പരിക്കുകളോടെ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. 22 വയസുകാരിയായ താനെ സ്വദേശിനി രേഖാ നവ്ലെയാണ് അപകടത്തിൽ പെട്ടത്. അവസാന വർഷ ഐ.ടി. എൻജിനീയറിങ് വിദ്യാർത്ഥിനിയായ രേഖയും അമ്മ സരിതയും വ്യാഴാഴ്ച ഗോരഖ്പൂർ എക്സ്പ്രസിൽ നാസികിൽ നിന്നും താനെയിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയിൽ ദിനേഷ് യാദവ് എന്നയാൾ ഇവർ സഞ്ചരിച്ചിരുന്ന സ്ത്രീകൾക്കായുള്ള കമ്പാർട്ടുമെന്റിലേക്ക് അയാളുടെ ഭാര്യയേയും കുഞ്ഞിനേയും അന്വേഷിച്ച് കടന്നുവന്നു. കമ്പാർട്ടുമെന്റിലേക്ക് കടന്ന ദിനേഷ് വാതിലിനടുത്തിരുന്ന രേഖയുടെയും സരിതയുടെയും ഇടയിൽപ്പെട്ടതിനെചൊല്ലി വഴക്കായി. രേഖ ഇക്കാര്യം റെയിൽവേ പോലീസിനെ അറിയിച്ചു. പോലീസെത്തി ഇയാളെ കമ്പാർട്ടുമെന്റിൽ നിന്നും ഇറക്കിവിട്ടു. എന്നാൽ ട്രെയിൻ വിട്ടപ്പോൾ ഇയാൾ വീണ്ടും അതേ കമ്പാർട്ടുമെന്റിലേക്ക് ചാടിക്കയറി. നേരത്തേയുണ്ടായ വഴക്കും ഇറക്കിവിടലും കസാര, ഇഗത്‌പുരി സ്റ്റേഷനുകളിൽ വീണ്ടും ആവർത്തിച്ചു. താനെ സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനടുത്ത് നിൽക്കുകയായിരുന്ന രേഖയും സരിതയുമായി ദിനേഷ് വീണ്ടും വഴക്കിട്ടു. വഴക്കു മൂത്തപ്പോൾ ദിനേഷ് രേഖയേയും സരിതയേയും ട്രെയിനിൽ നിന്നും പിടിച്ചു പുറത്തേക്കു തള്ളി. രേഖ പുറത്തേക്കാണ് തെറിച്ചു വീണപ്പോൾ സരിത വാതിലിൽ ഇടിച്ച് ട്രെയിനിൽ തന്നെയാണ് വീണത്. മുറിവുകളോടെ റെയിൽവേ ട്രാക്കിലൂടെ നടന്നുവന്ന രേഖ ഭാഗ്യത്തിന് അമിത് മഹ്മുൽക്കർ എന്നയാളുടെ കണ്ണിൽപെട്ടു. ട്രാക്കിനടുത്ത് ഭാര്യയും കുഞ്ഞുമായി നിൽക്കുകയായിരുന്നു അമിത് സമയം കളയാതെ രേഖയെ ആസ്പത്രിയിൽ എത്തിച്ചു. കല്യാണിലെ ഫോർട്ടിസ് ആസ്പത്രിയിലുള്ള രേഖ അപകടനില തരണം ചെയ്തതായി ഡോക്‍ടർമാർ അറിയിച്ചു. തലയ്‍ക്കുള്ള പരിക്കുകൾ ഗുരുതരമല്ലെന്നും ഐ.സി.യുവിൽ ആയിരുന്ന രേഖയെ വാർഡിലേക്ക് മാറ്റിയതായും അവർ അറിയിച്ചു. കല്യാൺ ഡോംബിവില്ലി മുനിസിപ്പൽ കോർപറേഷൻ മേയർ രാജേന്ദ്ര ദേവ്ലേകർ രേഖയെ ആസ്പത്രിയിലെത്തി സന്ദർശിച്ചു. രേഖയ്‍ക്ക് ചികിത്സാ സഹായം നൽകാമെന്ന് മന്ത്രി ഏകാന്ത് ഷിൻഡെ സമ്മതിച്ചതായും രാജേന്ദ്ര ദേവ്ലേകർ പറഞ്ഞു. ദിനേഷിനെതിരെ കേസ് രജി്സ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതായും ജൂൺ 20 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായും റെയിൽവേ പോലീസ് അറിയിച്ചു. ഡോംബിവില്ലി ജി.ആർ.പി. ആണ് കേസ് രജിസ്റ്റർ ചെയ്തത്.
Summary: MUMBAI: Following an argument in the ladies bogey, a 22-year-old Thane resident was thrown out of a running long distance train between Kalyan and Thakurli late Thursday evening. However, the girl was saved in the nick of time and is now recuperating. According to the police record, Rekha Navle, a final year IT engineering student and her mother Sarita had boarded the ladies bogey in the Gorakhpur express from Nashik and were on their way to Thane. Dinesh Yadav, another commuter, had come to the compartment to see his wife and kids.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment