ബദിയഡുക്ക: [www.malabarflash.com] ബസ് യാത്രക്കാരായ സ്‌ത്രീകളുടെ സ്വര്‍ണ്ണവും പണവും പോക്കറ്റടിക്കുന്നതു പതിവാക്കിയ ബുര്‍ഖധാരികളായ മൂന്നു തമിഴ് നാടോടികളെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരുന്നു.
ബുധനാഴ്ച രാവിലെ ബുര്‍ഖ ധരിച്ച് ബദിയഡുക്ക പരിസരത്ത് കാണപ്പെട്ട മൂന്നു സ്‌തീകളുടെ നടത്തത്തിലും പെരുമാറ്റത്തിലും സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ നിരീക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ നീക്കത്തില്‍ സംശയം തോന്നിയ മൂന്നുപേരും പെട്ടെന്നു മൂകംപാറ റോഡ് ഭാഗത്തേയ്‌ക്കു പോകാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ബദിയഡുക്ക പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തുമ്പോഴേയ്‌ക്കും ഓടി മറഞ്ഞ മൂന്നുപേരും ബുര്‍ഖ ഊരി ഒരു മതിലിനു പിറകില്‍ ഒളിപ്പിച്ചു വച്ചു. പിന്തുടര്‍ന്നു എത്തിയ നാട്ടുകാര്‍ മൂവരെയും കയ്യോടെ പിടികൂടി പൊലീസിനു കൈമാറിയതോടെയാണ് ഒളിപ്പിച്ചുവച്ച ബുര്‍ഖകള്‍ കാണിച്ചു കൊടുത്തത്.
സ്റ്റേഷനിലെത്തിച്ച മൂന്നുപേരെയും ചോദ്യം ചെയ്‌തുവരികയാണ.് തമിഴ്‌നാട് മേട്ടുപാളയം സ്വദേശികളാണെന്നും ലക്ഷ്‌മി, മുരുഗമ്മ, ആയമ്മ എന്നാണ് പേരെന്നും പറയുന്ന സ്‌ത്രീകള്‍ മറ്റൊന്നും പറയാന്‍ തയ്യാറാകുന്നില്ല. പ്രൊഫഷണല്‍ പോക്കറ്റടിക്കാരാണ് പിടിയിലായതെന്നാണ് സംശയം. ഇന്നലെ രാവിലെ ചെര്‍ക്കളയില്‍ നിന്നു ബദിയഡുക്കയിലേക്കുള്ള ബസ് യാത്രയ്‌ക്കിടയില്‍ ഉദുമ സ്വദേശിനി സിസിയയുടെ ബുര്‍ഖയില്‍ നിന്നു 70,000 രൂപ പോക്കറ്റടിച്ചിരുന്നു. ബുര്‍ഖ ധരിച്ച് സമീപത്തു നിന്നു യാത്ര ചെയ്‌ത സ്‌ത്രീയാണ് പണം അടിച്ചു മാറ്റിയതെന്നു സംശയം ഉണ്ടായിരുന്നു. ഈ കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് ബുര്‍ഖ ധരിച്ചെത്തിയ സ്‌ത്രീകള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം കുമ്പള- മുള്ളേരിയ റൂട്ടിലോടുന്ന ബസ് യാത്രക്കാരിയുടെ 10 പവനും 10,000 രൂപയും സമാനമായ രീതിയില്‍ നഷ്‌ടപ്പെട്ടിരുന്നു. ഇന്നു രാവിലെ പിടിയിലായ സ്‌ത്രീകളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ സമാന കേസുകള്‍ക്കു തുമ്പുണ്ടാകു.
Keywords: Badiyadukka, Robbery, Kasaragod, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment