Latest News

ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു


മഞ്ചേശ്വരം: [www.malabarflash.com] ഉപ്പള, മണിമുണ്ട കടലില്‍ കുളിക്കാനിറങ്ങി കാണാതായ നിര്‍മ്മാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കര്‍ണ്ണാടക, ഹാവേരി, സവണൂരിലെ പരേതനായ ലച്ചപ്പയുടെ മകന്‍ പുട്ടപ്പ (20)യുടെ മൃതദേഹമാണ്‌ ബുധനാഴ്ച രാവിലെ 6.30ന്‌ ഷിറിയ കടലില്‍ കാണപ്പെട്ടത്‌. നാട്ടുകാരാണ്‌ മൃതദേഹം കണ്ടെടുത്തത്‌. കുമ്പള പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ മാറ്റി.
കോണ്‍ക്രീറ്റ്‌ തൊഴിലാളിയായ പുട്ടപ്പ സുഹൃത്തുക്കള്‍ക്കൊപ്പം ചൊവ്വാഴ്ച വൈകീട്ട്‌ ഉപ്പള, മണിമുണ്ട കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെ പുട്ടപ്പയെ തിരമാലകളില്‍പ്പെട്ട്‌ കാണാതാവുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ നിലവിളിച്ച്‌ ബഹളം ഉണ്ടാക്കി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന്‌ രാത്രി വൈകും വരെ തെരച്ചില്‍ നടത്തി. പിന്നീട്‌ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്ന്‌ രാവിലെ പുനരാരംഭിക്കാനിരിക്കെയാണ്‌ പുട്ടപ്പയുടെ ജഡം കടല്‍ തീരത്ത്‌ കാണപ്പെട്ടത്‌. ലളിതയാണ്‌ പുട്ടപ്പയുടെ മാതാവ്‌. സവിത സഹോദരിയാണ്‌.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.