കാഞ്ഞങ്ങാട്: [www.malabarflash.com] വിവാഹത്തിന് പുറപ്പെട്ട സംഘം സഞ്ചരിച്ച ടവേര പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് ദേശീയപാതയില്‍ കുണിയ ബസ് സ്റ്റോപ്പിനടുത്താണ് അപകടം.
രാവണേശ്വരം സ്വദേശികളായ നിഷാന്ത്, സജീവന്‍, രാജന്‍, മഡിയന്‍ സ്വദേശിയും ടവേര ഡ്രൈവറുമായ ശശി എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
രാവണേശ്വരം കീറ്റുവളപ്പിലെ മഹേഷിന്റെ കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ ബോവിക്കാനത്തേക്ക് പോവുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.


No comments:
Post a Comment