ഉദുമ: [www.malabarflash.com] നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തുവെന്ന പരാതിയില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ സുധാകരനെതിരെ പോലീസ് കേസെടുത്തു. ഹൊസ്‌ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യുടെ അനുമതിയോടെ ബേക്കല്‍ പോലീസാണ് കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം (17) എഫ് റെഡ് വിത്ത് 116 വകുപ്പ് പ്രകാരമാണ് കേസ്. ആള്‍മാറാട്ടത്തിനും കള്ളവോട്ടു ചെയ്യുന്നതിനു ആഹ്വാനം ചെയ്യല്‍, തടവു ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിവയാണ് ഈ വകുപ്പുകള്‍. ഉദുമ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ.വി കുഞ്ഞിരാമന്‍ ആണ് സുധാകരനെതിരെ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ യു ഡി എഫ് യോഗത്തില്‍ സുധാകരന്‍ നടത്തിയ പ്രസംഗം ചോര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Udma, Case, Kasaragod, K Sudhakaran, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment