Latest News

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കു മുകളില്‍ മരം വീണ്‌ ഡ്രൈവര്‍ മരിച്ചു; സഹോദരനു ഗുരുതരം


പെര്‍ള: [www.malabarflash.com] ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കുമുകളില്‍ കൂറ്റന്‍ മരം കടപുഴകിവീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. ക്ലീനറും സഹോദരനുമായ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്‌ സുള്ള്യ-കാസര്‍കോട്‌ റൂട്ടിലെ ഇടുമ്പായിയിലാണ്‌ അപകടം. കേരള-കര്‍ണ്ണാടക, അതിര്‍ത്തിയായ പള്ളത്തൂര്‍ കുണ്ടാലയിലെ ആലിക്കുഞ്ഞി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ്‌ (42)ആണ്‌ മരിച്ചത്‌. ക്ലീനര്‍ അവധിയായതിനാല്‍ സഹായിയായി കൂടെ ഉണ്ടായിരുന്ന സഹോദരന്‍ സവാദി(37)നാണ്‌ ഗുരുതരമായി പരിക്കേറ്റത്‌. 

ലോറി ഓടിക്കൊണ്ടിരിക്കെ ശക്തമായ കാറ്റിലും മഴയിലും റോഡരുകിലെ കൂറ്റന്‍ മാവ്‌ കടപുഴകി വീഴുകയായിരുന്നു. ലോറിയുടെ ക്യാബിനു മുകളിലാണ്‌ മരം വീണത്‌. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ നേരമെടുത്താണ്‌ മരം മാറ്റിയത്‌. അപ്പോഴേക്കും മുഹമ്മദ്‌ മരണപ്പെട്ടിരുന്നു.

അപകടത്തെ തുടര്‍ന്ന്‌ ഇതു വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. സൗദയാണ്‌ മുഹമ്മദിന്റെ ഭാര്യ.ഖൈറുന്നീസാ, ഷഹനാസ്‌, അന്‍വര്‍ സാദിഖ്‌ മക്കളും ഇബ്രാഹിം(നെട്ടണിഗെ പഞ്ചായത്തംഗം), അബ്‌ദുല്‍ ഖാദര്‍, അസ്‌മ, മിസ്‌രിയ, മുജീബ്‌ എന്നിവര്‍ മറ്റു സഹോദരങ്ങളുമാണ്‌.

Keywords: Obituary, Perla, Lorry, Tree, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.