കാഞ്ഞങ്ങാട്: [www.malabarflash.com] ഹോം നഴ്‌സിംഗ് സെന്റര്‍ നടത്തിപ്പുകാരനായ യുവാവിനെ ചെരുപ്പുകൊണ്ട് മുഖത്തടിച്ച ഹോംനഴ്‌സിന് രണ്ടായിരം രൂപ പിഴ ശിക്ഷ.
നീലേശ്വരം ചിറപ്പുറത്തെ സൂസമ്മയെ(30)യാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് (രണ്ട്) കോടതി ശിക്ഷിച്ചത്. 2012 നവംബര്‍ മൂന്നിന് ഹോംനഴ്‌സ് ജോലി സംബന്ധിച്ച ആവശ്യത്തിന് നീലേശ്വരം റെയില്‍വെ ഗേറ്റിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹോംനഴ്‌സിംഗ് സെന്ററിലെത്തിയ യുവതി സെന്റര്‍ ഉടമ കൊഴുന്തിലെ വി.എം.സ്വാമിയെ ചെരുപ്പ് കൊണ്ട് മുഖത്തടിച്ചുവെന്നതിന് നീലേശ്വരം പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് ശിക്ഷ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment