Latest News

അപകടക്കെണിയിൽ കാസർകോട് ചെറുവത്തൂർ റോഡ്


ചെറുവത്തൂർ: [www.malabarflash.com] സ്ഥിരം അപകടമേഖലയായ ദേശീയ പാത പതിനേഴിലെ കാസർകോട് ചെറുവത്തൂർ മയിച്ചയിൽ റോഡിന്റെ വീതി കൂട്ടുമെന്ന പ്രഖ്യാപനം നടപ്പായില്ല. ഒരു വർഷത്തിനിടെ മുപ്പതിൽ അധികം അപകടങ്ങളുണ്ടായതിനെ തുടർന്നാണ് റോഡിന്റെ വീതി കൂട്ടുമെന്ന് ദേശീയപാത അധികൃതർ പ്രഖ്യാപിച്ചത്.
മംഗളുരുവിനും കണ്ണൂരിനുമിടയിലെ സ്ഥിരം അപകടമേഖലയാണ് ചെറുവത്തൂരിലെ മയ്യിച്ച. വീതി കുറവും കൊടും വളവുമാണ് ഇവിടെ വാഹനങ്ങളെ അപകടത്തിൽ ചാടിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പത്തിൽ അധികം അപകടങ്ങളാണ് ഉണ്ടായത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കുന്നതെന്ന ആരോപണവുമായി നാട്ടുകാർ സമരത്തിനിറങ്ങിയിരുന്നു. തുടർന്നാണ് റോഡ് വീതി കൂട്ടാമെന്ന് ദേശീയ പാത വിഭാഗം സമ്മതിച്ചത്. സൂചന ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ഉണ്ടായില്ലെന്നാണ് ആരോപണം.
വീതി കൂട്ടുന്നതിനായി റോഡരികിൽ കുറച്ച് മണ്ണിറക്കിയിട്ടുണ്ട്. മഴയത്തിയതോടെ മണ്ണും വെള്ളവും കെട്ടി നിന്ന് ഇവിടെ കൽനട യാത്ര ദുഷ്കരമായി. വീതി കൂട്ടി അപകടക്കെണി ഒഴിവാക്കാൻ നടപടിയെടുത്തില്ലെങ്കിൽ റോഡുപരോധമടക്കമുളള സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

Keywords: Kasaragod, Cheruvathur, Accident, Road, Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.