Latest News

യുറോ കപ്പ്: റഷ്യ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു


പാരിസ്: [www.malabarflash.com] അവസാന നിമിഷം പിറന്നഗോളിലൂടെ റഷ്യ ഇംഗ്ലണ്ടിനെസമനിലയിൽ തളച്ചു. അവസാന നിമിഷം വരെ ആവേശം ഉറ്റു നിന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ആക്രമിച്ച് കളിച്ചെങ്കിലും ഗോൾ നേടുന്നതിൽ പരാജയപ്പെട്ടു. ആദ്യ പകുതിഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിലും ഇംഗ്ലണ്ട് മികച്ച മുന്നേറ്റങ്ങൾ നടത്തി. 73-ാം ഇംഗ്ലണ്ട്താരംഎറിക്ഡീർ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ആദ്യ ഗോൾ വീണതോടെ റഷ്യൻ ടീം ഉണർന്ന് കളിച്ചു. തുടർച്ചയായി ഇംഗ്ലണ്ട് ഗോൾ മുഖത്തേക്ക് റഷ്യ അക്രമം അഴിച്ചുവിട്ടു. 91-ാം മിനിറ്റിൽ രണ്ടാം പകുതിയിലെ എക്സ്ട്രാ ടൈമിൽറഷ്യയുടെ ആക്രമണത്തിന് ഫലം കണ്ടു. റഷ്യയുടെ ക്രിസ് സ്മാളിങ് എടുത്ത ഫ്രീകിക്ക് വാസ്ലി ബെരെസുസ്ക്കി ഗോൾ പോസ്റ്റിന്റെ വലതുവിങ്ങിൽ നിന്ന് മനോഹരമായൊരു ഹെഡറിലൂടെ ഇംഗ്ലണ്ട് ഗോൾ വലയ്‍ക്കുള്ളിൽ എത്തിച്ചു. അവസാന നിമിഷത്തെ സമനില ഗോൾ ഇംഗ്ലണ്ടിനെ അക്ഷരാർത്ഥത്തിൽ തളർത്തി.2016 യൂറോ കപ്പിൽ പിറന്ന ഒൻപത് ഗോളുകളിൽ ഏഴ് ഗോളുകളും രണ്ടാം പകുതിയിലാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.