Latest News

പാരഗ്വായെ തോല്‍പിച്ച് യു.എസ്.എ ക്വാര്‍ട്ടറില്‍


ഫിലാഡല്‍ഫിയ: [www.malabarflash.com] പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് യു. എസ്. എ. കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. 27-ാം മിനിറ്റില്‍ ക്ലിന്റ് ഡെംസിയാണ് മിന്നുന്നൊരു ഗോളിലൂടെ യു.എസ്.എ.യുടെ ക്വാര്‍ട്ടറിലേയ്ക്കുള്ള വഴി തെളിച്ചത്. തോല്‍വിയോടെ പാരഗ്വായ് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.
ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോറ്റ ആതിഥേയരായ യു. എസ്. എ. രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെയും അവസാന മത്സരത്തില്‍ പാരഗ്വായെയും തോല്‍പിച്ചാണ് ഗ്രൂപ്പ് എയില്‍ നിന്ന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ കോസ്റ്ററിക്കയോട് സമനില വഴങ്ങേണ്ടിവന്ന പാരഗ്വായ് രണ്ടാം മത്സരത്തില്‍ കൊളംബിയയോട് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.
ഇരുപത്തിയേഴാം മിനിറ്റില്‍ ഗ്യാസി സാര്‍ഡെസിന്റെ കണിശമായൊരു ക്രോസില്‍ നിന്നാണ് ഡെംസി യു.എസ്.എ.യുടെ വിജയഗോള്‍ നേടിയത്.
ലീഡ് നേടി ഏറെ കഴിയാതെ തന്നെ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട് യു. എസ്. എ.യ്ക്ക് യെഡിനെ നഷ്ടമായി. എന്നാല്‍, എതിരാളികള്‍ പത്തു പേരായി ചുരുങ്ങിയിട്ടും അവസരം മുതലാക്കാന്‍ പാരഗ്വായ്ക്ക് കഴിഞ്ഞില്ല. മൂര്‍ച്ച കുറഞ്ഞ, ഭാവനാശൂന്യമായ നീക്കങ്ങള്‍ കൊണ്ട് ഗോള്‍ മടക്കാനുള്ള അവരുടെ ശ്രമങ്ങള്‍ തടയാന്‍ യു.എസ്.എയ്ക്ക് കാര്യമായി പാടുപെടേണ്ടിവന്നില്ല. യു.എസ് ഗോള്‍കീപ്പര്‍ ഗുസാനായിരുന്നു അവരുടെ ഏറ്റവും വലിയ പ്രതിബന്ധം. അര ഡസനോളം അവസരങ്ങളാണ് ഗുസാന്‍ തടഞ്ഞത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.