തിരുവനന്തപുരം: [www.malabarflash.com] അവാര്‍ഡ് ലഭിച്ചതുകൊണ്ടു മാത്രമായില്ല. സിനിമ തിയേറ്ററുകളിലെത്തിക്കണമെങ്കില്‍ സംവിധായകന്‍ ശരിക്കും കഷ്ടപ്പെടേണ്ടതായി വരും. അവാര്‍ഡ് സിനിമ എന്ന ലേബല്‍ നല്‍കി തിയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാതെ വരുന്നതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. അത്തരത്തില്‍ തന്റെ സിനിമ തിയേറ്ററുകളിലെത്തിക്കുന്നതിന് സിനിമാ വണ്ടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം ഒഴിവു ദിവസത്തെ കളിയുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ജൂണ്‍ പതിനേഴിനാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ഇതിന് മുന്നോടിയായാണ് അദ്ദേഹം സിനിമയുടെ പോസ്റ്ററുകളും മറ്റും പതിപ്പിച്ച വണ്ടിയുമായി നിരത്തിലിറങ്ങിയത്. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങനെ.
‘ഒഴിവുദിവസത്തെ കളി തിയേറ്ററിലെത്തിക്കാനുള്ള ഓട്ടത്തിലാണിപ്പോള്‍ സിനിമാവണ്ടി. ജൂണ്‍ 17, അതുമാത്രമാണ് ഓര്‍മയുള്ള ഒരേയൊരു തീയതിയെന്ന് സനല്‍ പറയുന്നു. ഒഴിവുദിവസത്തെ കളിയുടെ പോസ്റ്ററുകളും സ്റ്റാന്‍ഡിയുമൊക്കെയായി സിനിമാവണ്ടിയില്‍ തിയേറ്ററുകള്‍ തോറും യാത്രചെയ്യുകയാണ്. തിയേറ്ററുകള്‍ ലഭ്യമാവുകയാണ് സിനിമകളെ സംബന്ധിച്ച് ഏറ്റവും പ്രയാസമേറിയ സംഭവം. ആദ്യം തിരുവനന്തപുരത്ത് മാത്രം റിലീസ് ചെയ്യാനുള്ള പ്ലാനുമായാണ് മുന്നോട്ട് പോയത്. സിനിമയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആഷിഖ് അബു മുന്നോട്ട് വന്നതോടെ ചിത്രമാകെ മാറി. കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിക്കാമെന്ന ധൈര്യം വന്നു. നിരവധിയാളുകള്‍ പിന്തുണയുമായി രംഗത്തു വന്നുവെന്നും സനല്‍ കുമാര്‍ പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment