Latest News

യുഎഇയില്‍ നിന്ന് ഇനി ഇന്ത്യയിലേക്ക് ലോക്കല്‍ കോള്‍ നിരക്കില്‍ വിളിക്കാം


[www.malabarflash.com] യു.എ.ഇയില്‍ നിന്ന് ഇനി ഇന്ത്യയിലേക്ക് ലോക്കല്‍ നിരക്കില്‍ വിളിക്കാം. യു.എ.ഇ മൊബൈല്‍ സേവന ദാതാക്കളായ ഇത്തിസാലാത്തിന്റേതാണ് ഓഫര്‍. ഇതു പ്രകാരം ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിലേക്ക് വിളിക്കാന്‍ ലോക്കല്‍ നിരക്ക് മാത്രം നല്‍കിയാല്‍ മതി.
ഓഫര്‍ പ്രകാരം ഇനി ഇന്ത്യയിലേക്ക് കോള്‍ ചെയ്യാന്‍ മിനിറ്റിന് 36 ഫില്‍സും സെക്കന്റിന് 0.6 ഫില്‍സും നല്‍കിയാല്‍ മതി. എന്നാല്‍ ഓരോ കോളുകള്‍ക്കും സെറ്റപ്പ് ചാര്‍ജായി ഒരു ദിര്‍ഹം വീതം ഈടാക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക.
*141# ഡയല്‍ ചെയ്ത് ഓഫര്‍ ആക്ടിവേറ്റ് ചെയ്യാം. ഓഫര്‍ കാലാവധി എത്രയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവാസികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ് പുതിയ പദ്ധതി.

Keywords: UAE, Gulf, Gulf news, News, Etisalat, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.