Latest News

മൂന്നു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിച്ചു


[www.malabarflash.com] മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസിയായ പത്തുവയസ്സുകാരന്‍ പീഡിപ്പിച്ചു. വീടിന് പുറത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ മിഠായി നല്‍കാമെന്ന് പറഞ്ഞ് ആളില്ലാത്ത സ്ഥലത്തെത്തിച്ച പീഡിപ്പിക്കുകയായിരുന്നു. ഡല്‍ഹിയിലെ മംഗോല്‍പുരയിലാണ് സംഭവം.കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ ആണ്‍കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരയുന്ന കുട്ടിയെ കണ്ട് സമീപവാസികള്‍ കാര്യം അന്വേഷിച്ചപ്പോയാണ് പീഡനകഥ പുറത്തായത്. പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനക്ക് ശേഷം വിട്ടയച്ചു.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള പോസ്‌കോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Keywords: National, National News, News, Child, Rape, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.