കൊച്ചി: [www.malabarflash.com] കായികവകുപ്പ് മന്ത്രി ജയരാജന്റെ മുഹമ്മദലിയെക്കുറിച്ചുളള അബദ്ധ പ്രസ്താവനയ്ക്ക് പിന്നാലെ മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരനും അബദ്ധം. അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ച മന്ത്രി ജയരാജനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചാനലുകളോട് സംസാരിക്കവെയാണ് സുധാകരനും അമളി പിണഞ്ഞത്.
പതിവ് ശൈലിയില്‍ വാക്കുകള്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരിക്കെ അഞ്ജു ബോബി ജോര്‍ജിനെ മാത്രമല്ല, ഭര്‍ത്താവ് ജിമ്മി ജോര്‍ജ്, ജിമ്മി ജോര്‍ജിന്റെ കുടുംബം എല്ലാം കായികരംഗത്ത് ജീവിതമര്‍പ്പിച്ചവരാണെന്നാണ് സുധാകരന്‍ പറഞ്ഞത്. തനിക്ക് പിണഞ്ഞ അബദ്ധം തിരിച്ചറിയാതെ അദ്ദേഹം സംസാരം തുടരുകയായിരുന്നു. അന്തരിച്ച പ്രസിദ്ധ വോളിബോള്‍ താരം ജിമ്മിജോര്‍ജിന്റെ ഇളയ സഹോദരനും മുന്‍ ദേശീയ ട്രിപ്പിംള്‍ ജംപ് ചാംപ്യനുമായിരുന്ന ബോബി ജോര്‍ജാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. ഇതാണ് സുധാകരന്‍ തെറ്റായി പറഞ്ഞതും.
സുധാകരന്റെ അബദ്ധ പ്രസ്താവന കാണാം
No comments:
Post a Comment